ജയ്പൂര്‍ സ്‌ഫോടന കേസ്: സുപ്രീംകോടതിയില്‍ സ്‌പെഷ്യല്‍ ലീവ് ഹര്‍ജി നല്‍കുമെന്ന് അശോക് ഗെഹ്ലോട്ട്

ജയ്പൂര്‍ സ്‌ഫോടന കേസ്: സുപ്രീംകോടതിയില്‍ സ്‌പെഷ്യല്‍ ലീവ് ഹര്‍ജി നല്‍കുമെന്ന് അശോക് ഗെഹ്ലോട്ട്

ന്യൂഡല്‍ഹി: 2008ലെ ജയ്പൂര്‍ സ്‌ഫോടന കേസിലെ പ്രതികളെ വെറുതെ വിട്ട രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയില്‍ സ്‌പെഷ്യല്‍ ലീവ് ഹര്‍ജി നല്‍കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. മുഖ്യമന്ത്രിയുടെ വസതിയില്‍വെച്ച് വെള്ളിയാഴ്ച നടന്ന യോഗത്തിലാണ് അപ്പീല്‍ നല്‍കാന്‍ തീരുമാനമായത്. കേസിനുവേണ്ടി സര്‍ക്കാര്‍ നിയോഗിച്ചിരുന്ന അഡ്വ. രാജേന്ദ്ര യാദവിനെ നീക്കം ചെയ്യാനും യോഗം തീരുമാനിച്ചു.

71 പേര്‍ കൊല്ലപ്പെടുകയും 180 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2008ലെ ജയ്പൂര്‍ സ്‌ഫോടന കേസിലെ എല്ലാ പ്രതികളെയും തെളിവുകളുടെ അഭാവവും അന്വേഷണത്തിലെ വീഴ്ചയും ചൂണ്ടിക്കാണിച്ചുക്കൊണ്ട് ബുധനാഴ്ചയാണ് രാജസ്ഥാന്‍ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. 2019ല്‍ ജില്ലാ കോടതി പ്രതികളായ സര്‍വാര്‍ ആസ്മി, മുഹമ്മദ് സെയ്ഫ്, സെയ്ഫുര്‍ റഹ്‌മാന്‍, സല്‍മാന്‍ എന്നിവര്‍ക്ക് വധ ശിക്ഷ വിധിച്ചിരുന്നു.

ജില്ലാ കോടതിയുടെ വിധി അസാധുവാക്കികൊണ്ടാണ് രാജസ്ഥാന്‍ ഹൈക്കോടതി എല്ലാ പ്രതികളേയും വെറുതെ വിട്ടത്. കുറ്റക്കവാളികള്‍ക്ക് ഏറ്റവും വലിയ ശിക്ഷ നല്‍കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്‌പെഷ്യല്‍ ലീവ് ഹര്‍ജി സമര്‍പ്പിക്കുമെന്നും ഗെഹ്ലോട്ട് പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *