കോഴിക്കോട് നഗരത്തില്‍ വന്‍ തീപിടിത്തം; ജയലക്ഷ്മി സില്‍ക്‌സിലെ പാര്‍ക്കിങ് ഏരിയയിലെ കാറുകള്‍ കത്തിനശിച്ചു

കോഴിക്കോട് നഗരത്തില്‍ വന്‍ തീപിടിത്തം; ജയലക്ഷ്മി സില്‍ക്‌സിലെ പാര്‍ക്കിങ് ഏരിയയിലെ കാറുകള്‍ കത്തിനശിച്ചു

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വന്‍ തീപിടിത്തം. പുഷ്പ ജങ്ഷന് സമീപത്തെ ആനിഹാള്‍ റോഡിലെ ജയലക്ഷ്മി സില്‍ക്‌സിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ ഷോറൂമിന്റെ പാര്‍ക്കിങ് ഏരിയയിലെ കാറുകള്‍ കത്തിനശിച്ചിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നുമുള്ള അഗ്നിശമന സേനയുടെ 20 യൂണിറ്റോളം എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് തീ പടര്‍ത്തം ഉണ്ടായത്. കെട്ടിടത്തിന് താഴെ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് ആദ്യം തീ കണ്ടത്. പിന്നീട് കെട്ടിടത്തിന്റെ രണ്ടാം നിലയിലും പുക കണ്ടു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

Share

Leave a Reply

Your email address will not be published. Required fields are marked *