കൊവിഡ് പ്രതിദിന കേസുകളില്‍ ഇന്ന് നേരിയ കുറവ്

കൊവിഡ് പ്രതിദിന കേസുകളില്‍ ഇന്ന് നേരിയ കുറവ്

ന്യൂഡല്‍ഹി : രാജ്യത്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം കോവിഡ് പ്രതിദിന കേസുകളില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 2994 പോസിറ്റീവ് കേസുകളാണ്. 16354 പേരാണ് ഇപ്പോള്‍ കൊവിഡ് ബാധിച്ച് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. 1840 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടി ആശുപത്രി വിട്ടു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.09 ശതമാനമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് രോഗ വ്യാപനം രൂക്ഷം. 24 മണിക്കൂറിനിടെ 425 കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ ദിവസങ്ങളേക്കാള്‍ 269 കേസുകള്‍ കുറവ്.

കോവിഡ് വ്യാപനം തടയാന്‍ മാസ്‌ക് ധരിക്കണം എന്ന് നിര്‍ബന്ധമാക്കി. തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. ഇപ്പോഴത്തെ വ്യാപനത്തിനിടയാക്കുന്ന ഒമിക്രോണിന്റെ ഉപ വകഭേദങ്ങള്‍ തീവ്രവ്യാപന ശേഷിയുള്ളതാണ്. എങ്കിലും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പ്രതിരോധശേഷി കുറഞ്ഞവരിലും മുന്‍ഗണനാ വിഭാഗങ്ങളിലും കോവിഡിനെതിരായ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കണമെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.

 

Share

Leave a Reply

Your email address will not be published. Required fields are marked *