കൊല്‍ക്കത്തയ്ക്ക് 192 റണ്‍സ് വിജയലക്ഷ്യം നല്‍കി പഞ്ചാബ്

കൊല്‍ക്കത്തയ്ക്ക് 192 റണ്‍സ് വിജയലക്ഷ്യം നല്‍കി പഞ്ചാബ്

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സീസണിലെ പഞ്ചാബും കൊല്‍ക്കത്തയും തമ്മിലുള്ള രണ്ടാം മത്സരത്തില്‍ ശക്തമായ സ്‌കോറുമായി പഞ്ചാബ്. 16ാം സീസണിലെ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് 192 റണ്‍സിന്റെ വിജയലക്ഷ്യമാണ് പഞ്ചാബ് നല്‍കിയത്.
ടോസ് നേടിയ കൊല്‍ക്കത്ത പഞ്ചാബിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 192 റണ്‍സ് അടിച്ചെടുത്തത്. പഞ്ചാബിന് വേണ്ടി രണ്ടാം വിക്കറ്റില്‍ ശിഖര്‍ ധവാനും രാജപക്‌സെയും ചേര്‍ന്ന് 55 പന്തില്‍ 85 റണ്‍സാണ് അടിച്ചെടുത്തത്. പഞ്ചാബിന് വേണ്ടി രാജപക്‌സെ 50 (32), ശിഖര്‍ ധവാന്‍ 40 (29), കറന്‍ 26 (17) എന്നിങ്ങനെ റണ്‍സ് നേടി.

കൊല്‍ക്കത്തയ്ക്ക് വേണ്ടി ടിം സൗത്തി രണ്ടും ഉമേഷ് യാദവ്, സുനില്‍ നരേയ്ന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *