തിരുവനന്തപുരം: പോലിസ് വാഹനങ്ങളില്‍ ഇന്ധനം അടിച്ചതില്‍ ഒന്നരക്കോടി രൂപ കുടിശ്ശിക അടയ്ക്കാനുള്ളതിനാല്‍ തിരുവനന്തപുരത്തെ പോലിസ് പമ്പിലേക്ക് ഇന്ധനവിതരണം നിര്‍ത്തിവച്ച് കമ്പനികള്‍. പേരൂര്‍ക്കട എസ്.എ.പി ക്യാംപിലെ പമ്പില്‍ നിന്നും കുടിശ്ശികയുള്ളതിനാല്‍ പോലിസ് വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ കഴിയില്ല. തിരുവനന്തപുരം ജില്ലയിലെ പോലിസ് വാഹനങ്ങള്‍ ഡീസലും പെട്രോളും അടിക്കുന്നത് ഈ പമ്പില്‍ നിന്നാണ്.
കുടിശ്ശിക അടയ്ക്കാനുള്ളതിനാല്‍ പമ്പില്‍ സ്വകാര്യ പമ്പില്‍ നിന്ന് അടിക്കാനാണ് ഡി.ജി.പി നല്‍കിയിരിക്കുന്ന നിര്‍ദേശം. സ്റ്റേഷനുകള്‍ സ്വന്തം ചിലവില്‍ ഇന്ധനം അടിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. അതോടെ വാഹന ഉപയോഗം കുറയ്ക്കുകയല്ലാതെ മറ്റു വഴിയില്ലാതെയായി. ഇത് ക്രമസമാധാനപാലനത്തേയും കേസന്വേഷണങ്ങളെയും ബാധിക്കും.