പൂനൂര്‍: ദാരിദ്ര്യവും അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്തത കൊണ്ടും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ആയിരത്തോളം കുരുന്നുകള്‍ക്ക് അറിവിന്റെ ലോകത്തേക്ക് ഉയരാന്‍ കൈത്താങ്ങാവുകയാണ് പൂനൂര്‍ മര്‍കസ് ഗാര്‍ഡനിലെ ദിഹ്‌ലിസ് വേള്‍ഡ് റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ഈ വര്‍ഷം പ്ലസ്ടു പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന സ്‌കൂളിലെ പത്താമത് ബാച്ചാണ് പദ്ധതിക്ക് പിന്നില്‍. ദിഹ്‌ലിസ് വേള്‍ഡ് സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ഗുലിസ്ഥാനി ഫൗണ്ടേഷന്‍ ജാമിഅ മദീനത്തുന്നൂര്‍ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയായ പ്രിസം ഫൗണ്ടേഷന്‍, ഡല്‍ഹിയിലും ഇതര സംസ്ഥാനങ്ങളിലും ജീവകാരുണ്യ-വിദ്യാഭ്യാസ മേഖലകളില്‍ സജീവമായി ഇടപെടുന്ന തൈ്വബ ഹെറിറ്റേജ്, തൈ്വബ ഗാര്‍ഡന്‍, മറ്റിതര എന്‍.ജി.ഒകള്‍ എന്നിവകളുമായി സഹകരിച്ചാണ് എജ്യൂ പ്രൊജക്റ്റ് നടപ്പിലാക്കുക. പഞ്ചാബിലെ സര്‍ഹിന്ദ്, വെസ്റ്റ് ബംഗാളിലെ മാള്‍ഡ, ഡല്‍ഹിയിലെ ലോണി എന്നീ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചു മൂന്നുവര്‍ഷം കൊണ്ട് 1000 ത്തോളം കുട്ടികളെ ലക്ഷ്യം വച്ചുള്ളതാണ് പദ്ധതി.
പഠനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ഉത്തരേന്ത്യയിലൂടെ നടത്തിയ യാത്രകളാണ് പ്രോജക്ടിന് പ്രേരകമായത്. ഇന്ന് രാവിലെ സ്‌കൂളില്‍ വച്ച് നടന്ന പദ്ധതിയുടെ ലോഞ്ചിംഗ് പ്രിന്‍സിപ്പാള്‍ നൗഫല്‍ ഹസ്സന്‍ നൂറാനി നിര്‍വഹിച്ചു. ആദ്യഘഡു വിദ്യാര്‍ഥികളില്‍ നിന്നും പ്രിസം ഫൗണ്ടേഷന്‍ ഭാരവാഹികളായ റിള ദര്‍വേശ് നൂറാനി, മര്‍സൂഖ് നൂറാനി എന്നിവര്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ അധ്യാപകരായ സ്വാലിഹ് ബിസ്താമി, ബദ്‌റുദ്ദീന്‍ നൂറാനി, റമീസ് പള്ളിക്കല്‍, നിഷാദ് സഖാഫി, മര്‍കസ് ഗാര്‍ഡന്‍ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുറഹ്‌മാന്‍ സഖാഫി, എച്ച്.ആര്‍ മാനേജര്‍ എന്‍.ടി മുഹമ്മദ് സിയാദ് എന്നിവര്‍ പങ്കെടുത്തു.