മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാളും സജ്ജം
തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്ക് കൊച്ചി ഒരുങ്ങി. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ആഘോഷ പരിപാടികളുടെയും പ്രദര്‍ശനമേളയുടെയും സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകുന്നേരം ഏഴ് മണിക്ക് (2023 ഏപ്രില്‍ ഒന്ന്) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ തുടക്കമാകും. റവന്യൂ-ഭവന വകുപ്പ് മന്ത്രി അഡ്വ. കെ.രാജന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ.കൃഷ്ണന്‍കുട്ടി, എ.കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, പി.രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എം.പിമാര്‍, എം.എല്‍.എമാര്‍ ,ത്രിതല ജനപ്രതിനിധികള്‍ പങ്കെടുക്കും.
ഏപ്രില്‍ ഒന്ന് മുതല്‍ എട്ട് വരെ നടക്കുന്ന ആഘോഷപരിപാടികളുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് ഒരുക്കിയ സ്റ്റാളില്‍ വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ബോധവല്‍ക്കരണ വീഡിയോ പ്രദര്‍ശനം, ബോര്‍ഡുകള്‍, 2022-2023 വര്‍ഷത്തിലെ തുടര്‍പദ്ധതികളെക്കുറിച്ചുള്ള വിശദാംശങ്ങളടങ്ങിയ ലീഫ് ലെറ്റുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.