കോഴിക്കോട്: മത്സ്യ തൊഴിലാളി സമ്പാദ്യ ആശ്വാസ പദ്ധതി തുക മുടക്കമില്ലാതെ വിതരണം ചെയ്യുക, കടങ്ങള്‍ എഴുതി തള്ളുക, വീടുകള്‍ക്ക് പട്ടയം ഉടന്‍ വിതരണം ചെയ്യുക, വിദ്യാര്‍ഥികളുടെ ഗ്രാന്റ് ഉടന്‍ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചും സംസ്ഥാന സര്‍ക്കാരിന്റെ മത്സ്യത്തൊഴിലാളികളോടുള്ള അവഗണനക്കുമെതിരേ ബി.ജെ.പി നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടറുടെ ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. ബി.ജെ.പി സംസ്ഥാന സമിതി അംഗം അഡ്വ. ശ്രീപദ്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു അധ്യക്ഷത വഹിച്ചു. ജില്ലാ മത്സ്യ കോ-ഓര്‍ഡിനേറ്റര്‍ പി.കെ ഗണേശന്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എന്‍.പി ഗണേശന്‍ , പ്രവീണ്‍ തളിയില്‍ , വൈസ് പ്രസിഡന്റ് ലതിക ചെറോട്ട് , കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ടി. പ്രജോഷ് , മഹിള മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ജിഷ ഷിജു, സോഷ്യല്‍ മീഡിയ കണ്‍വീനര്‍ ടി. അര്‍ജുന്‍ , കോ-കണ്‍വീനര്‍ അരുണ്‍ രാമദാസ് നായ്ക്, വെസ്റ്റ്ഹില്‍ ഏരിയ പ്രസിഡന്റ് മധു കാമ്പുറം, വെള്ളയില്‍ ഏരിയ കണ്‍വീനര്‍ ടി.ശ്രീകുമാര്‍ ,ഏരിയ ജനറല്‍ സെക്രട്ടറിമാരായ മാലിനി സന്തോഷ്, പ്രേംനാഥ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ടി.സുരേന്ദ്രന്‍ പി.ദിനേശ്
എന്നിവര്‍ സംസാരിച്ചു.