പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും

പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും

നാദാപുരം: വീട് അതിക്രമിച്ചു കയറി 17 വയസുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും 20000 രൂപ പിഴയും. പശുക്കടവ് സ്വദേശി തലയഞ്ചേരി വീട്ടില്‍ ഹമീദി(45)നെയാണ് നാദാപുരം അതിവേഗ (പോക്‌സോ) കോടതി ജഡ്ജ് എം.ഷുഹൈബ് ശിക്ഷിച്ചത്. 2021 ജൂണ്‍ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിജീവതയുടെ സഹപാഠിയുടെ പിതാവായ പ്രതി മകളുടെ വിവാഹത്തിന് ക്ഷണിക്കാന്‍ അതിജീവതയുടെ വീട്ടിലേക്ക് വരികയും വീട്ടില്‍ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ ശേഷം അതിജീവിതയെ കടന്നു പിടിക്കുകയുമായിരുന്നു. തൊട്ടില്‍പാലം പോലിസ് ഇന്‍സ്‌പെക്ടര്‍ എം.ടി.ജേക്കബ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 16സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പിഴതുക അതിജീവതക്ക് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.

Share

Leave a Reply

Your email address will not be published. Required fields are marked *