തിരുവനന്തപുരം: കുടപ്പനക്കുന്ന് സര്‍ക്കാര്‍ പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ ലഭിക്കും. എല്ലാ ചൊവ്വ, വെള്ളി ദിവസങ്ങളിലും ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട പിടക്കോഴിക്കുഞ്ഞുങ്ങളെ 25 രൂപ നിരക്കിലും പൂവന്‍കോഴി കുഞ്ഞുങ്ങളെ അഞ്ചു രൂപ നിരക്കിലും ലഭ്യമാണെന്ന് തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. ടി.എം ബീന ബീവി അറിയിച്ചു. താല്‍പ്പര്യമുള്ളവര്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് മണി വരെ 0471-2730804 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.