ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കൈമാറണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. കെജ്രിവാളിന് 25,000 രൂപ പിഴയും ചുമത്തി. വിശദാംശങ്ങള്‍ കൈമാറുന്നത് മോദിയുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് ഗുജറാത്ത് സര്‍വ്വകലാശാലയ്ക്കുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചത്.
കേന്ദ്ര വിവരാവകാശ കമ്മീഷന്‍ 2016-ല്‍ ഗുജറാത്ത് സര്‍വ്വകലാശാലയ്ക്ക് നല്‍കിയ നിര്‍ദേശമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഉത്തരവിനെതിരെ ഗുജറാത്ത് സര്‍വ്വകലാശാലയാണ് ഹൈക്കോടതിയെ സമീപിച്ചത് .1978 ഗുജറാത്ത് സര്‍വ്വകലാശാലയില്‍ നിന്നും ബിരുദവും, 1983 ല്‍ ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്നും ബിരുദാന്തനര ബിരുദവും നേടിയെന്നാണ് മോദി പറഞ്ഞിരുന്നത്. എന്നാല്‍ ബിരുദം സംബന്ധിച്ച വിശദശാംശങ്ങള്‍ കൈമാറണമെന്ന് നിര്‍ബന്ധിക്കാന്‍ വിവരാവകാശ കമ്മീഷന് കഴിയില്ലെന്നുമായിരുന്നു സര്‍വ്വകലാശാലയുടെ വാദം.