തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന പരാതിയില്‍ മുഖ്യമന്ത്രിക്ക് ലഭിച്ചത് ഭീഷണിപ്പെടുത്തി നേടിയ ആശ്വാസമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേസില്‍ ഇന്ന് വിധി പറയുമെന്ന് വിചാരിച്ചെങ്കിലും കേസ് പരിഗണിച്ച ബെഞ്ചിലെ അഭിപ്രായഭിന്നതയെ തുടര്‍ന്ന് പരാതി ഫുള്‍ അദാലത്തിലേക്ക് കൈമാറുകയായിരുന്നു. ഇത്തരം പ്രവര്‍ത്ത് ലോകായുക്തയുടെ വിശ്വാസ്യതയാണ് തകര്‍ത്തതെന്നും വി.ഡി സതീശന്‍.
പരാതിയില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം പിന്നിട്ടിട്ടും വിധി വൈകിയതിനാല്‍ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിധി പ്രഖ്യാപനമുണ്ടായത്. എന്നാല്‍, രണ്ടംഗ ബെഞ്ചില്‍ വ്യത്യസ്ത അഭിപ്രായ വ്യത്യാസമുണ്ടെന്നും അതിനാല്‍ കേസ് മൂന്നംഗ ബെഞ്ചിന് വിടുകയാണെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അറിയിച്ചു. കേസില്‍ മൂന്നംഗ ബെഞ്ച് വീണ്ടും വിശമായ വാദം കേള്‍ക്കും. ഇതിനുള്ള തീയതി പിന്നീട് പ്രഖ്യാപിക്കും. എന്നാലിത്, മുഖ്യമന്ത്രി കസേരയില്‍നിന്ന് മാറുംവരെ കേസ് നീണ്ടേക്കാം. അല്ലെങ്കില്‍ ഗവര്‍ണറുമായി സര്‍ക്കാര്‍ ഒത്തുതീര്‍പ്പുണ്ടാക്കുമെന്നും ജലീലിന്റെ ഭീഷണിയുടെ പൊരുള്‍ ഇപ്പോഴാണ് മനസിലായതെന്നും വി.ഡി സതീശന്‍ പറഞ്ഞു.