ഗോവയില്‍ വിദേശ വനിതക്കു നേരെ ആക്രമണം:  റിസോര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

ഗോവയില്‍ വിദേശ വനിതക്കു നേരെ ആക്രമണം:  റിസോര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

പനാജി: ഗോവയില്‍ വിനോദ സഞ്ചാരത്തിനെത്തിയ വിദേശ വനിതയെ ആക്രമിച്ച റിസോര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍. നോര്‍ത്ത് ഗോവയിലെ പെര്‍നീമില്‍ വെള്ളിയാഴ്ചയാണ് ഡച്ച് വനിതയ്ക്ക് കുത്തേറ്റത്. ഇത് തടയാനെത്തിയ ആളേയും ജീവനക്കാരന്‍ കുത്തിപരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ ജീവനക്കാരന്‍ അറസ്റ്റിലായതായി ഗോവ പൊലീസ് പറഞ്ഞു.

അഭിഷേക് വര്‍മ്മ എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. ഡച്ച് സ്വദേശിയായ യൂറിക്കോക്കാണ് പരിക്കേറ്റത്. ടെന്റിനുള്ളിലേക്ക് റിസോര്‍ട്ട് ജീവനക്കാരന്‍ കയറിവരികയും ആക്രമിക്കുകയുമായിരുന്നു. ഇവരുടെ നിലവിളി കേട്ട് മറ്റൊരാള്‍ എത്തിയതിനെ തുടര്‍ന്ന് ജീവനക്കാരന്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് വീണ്ടും കത്തിയുമായി വന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് പേര്‍ക്കും പരിക്കേറ്റു.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *