മാഹി: പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള വിവിധ കോളേജുകളിലെ വിദ്യാര്‍ഥികള്‍ ഡിഗ്രി/ പ്രൊഫഷണല്‍ കോഴ്‌സുകള്‍ കഴിഞ്ഞ് പുറത്തിറങ്ങി വര്‍ഷങ്ങളായിട്ടും സര്‍ട്ടിഫിക്കറ്റ് കിട്ടാത്തത് മൂലം ഏറെ പ്രയാസകപ്പെടുകയാണെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ നടപടിയെടുക്കണമെന്നും മാഹി എം.എല്‍.എ രമേശ് പറമ്പത്ത് നിയമസഭയില്‍ ആവശ്യപ്പെട്ടു.