കൊച്ചി: സോണ്‍ടാ ഇന്‍ഫ്രാടെക്കിനെതിരേ ബംഗളൂരുവില്‍ വിശ്വാസ വഞ്ചനക്കെതിരെ കേസ്. എറണാകുളം ബ്രഹ്‌മപുരത്തെ മാലിന്യസംസ്‌കരണ പ്രദേശത്തുണ്ടായ തീപിടിത്തത്തിലൂടെ വിവാദത്തിലായ കമ്പനിയാണ് സോണ്‍ടാ ഇന്‍ഫ്രാടെക്. ബംഗളുരു കബ്ബണ്‍ പാര്‍ക്ക് പോലിസ് സ്റ്റേഷനില്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സോണ്‍ടയില്‍ നിക്ഷേപം നടത്തിയ ജര്‍മന്‍ പൗരനായ പാട്രിക് ബോര്‍ ആണ് പരാതിക്കാരന്‍. കേസില്‍ സോണ്‍ടാ മാനേജ്മെന്റിനെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറ്റകരമായ വിശ്വാസ വഞ്ചനയ്ക്കാണ് കേസ് എടുത്തിരിക്കുന്നത്. 20 കോടി രൂപയുടെ സ്റ്റാന്‍ഡ്ബൈ ലെറ്റര്‍ ഓഫ് ക്രെഡിറ്റ് നല്‍കിയതിന് ലാഭ വിഹിതമായി 82 ലക്ഷം നല്‍കാമെന്ന് പറഞ്ഞ് കരാര്‍ ഉണ്ടാക്കിയെങ്കിലും സോണ്‍ടാ കമ്പനി അത് ലംഘിച്ചതായി പാട്രിക് ബോര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.