പുതുച്ചേരി: പുതുച്ചേരിയില്‍ ആര്‍.ആര്‍ യൂണിവേഴ്‌സിറ്റി റീജ്യണല്‍ ക്യാമ്പസ് ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. പുതുച്ചേരി സര്‍ക്കാരിന്റെ അനുമതിപത്രം പുതുച്ചേരി ലഫ്.ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് ആര്‍.ആര്‍. യൂനിവേഴ്‌സിറ്റി ചെയര്‍മാനു കൈമാറി. സുരക്ഷ, പോലിസ് സേനകളില്‍ ചേരുന്ന യുവാക്കള്‍ക്ക് ദേശീയ സുരക്ഷയുടേയും പോലിസിന്റെയും സമഗ്രമായ വിദ്യാഭ്യാസം, ഗവേഷണം, പരിശീലനം എന്നിവ നല്‍കുകയാണ് ആര്‍.ആര്‍ യൂണിവേഴ്‌സിറ്റി ലക്ഷ്യമിടുന്നതെന്ന് ആര്‍.ആര്‍.യു പുതുച്ചേരി ക്യാമ്പസ് ഡയരക്ടറും ക്ലിനിക്കല്‍ സൈക്കോളജി അസോസിയേറ്റ് പ്രൊഫസറുമായ ഡോ.നന്ദകുമാര പൂജം അറിയിച്ചു. പുതുച്ചേരിയിലെ എം.എസ്.എം.ഇ ടെക്നോളജി സെന്ററിലാണ് ആര്‍.ആര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ് ആരംഭിക്കുന്നത്. അക്കാദമിക പരിശീലന പരിപാടികള്‍ ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്നും അറിയിച്ചു.