തോക്കുകള്‍ കൊടുത്തില്ല , 34 കാരനെ കൊന്ന് 12 കാരന്‍;  തെളിവായത് പിസ ബില്ല്

തോക്കുകള്‍ കൊടുത്തില്ല , 34 കാരനെ കൊന്ന് 12 കാരന്‍;  തെളിവായത് പിസ ബില്ല്

വിസ്‌കോന്‍സിന്‍: ഒന്നിച്ച് വീഡിയോ ഗെയിം കളിക്കുന്ന അയല്‍വാസിയെ കൊലപ്പെടുത്തി പന്ത്രണ്ടുകാരന്‍. തോക്കുകള്‍ സ്വന്തമാക്കാനാണ് മുപ്പത്തിനാലുകാരനായ അയല്‍വാസിയെ 12 കാരന്‍ കൊലപ്പെടുത്തിയത്. തെളിവായി അവശേഷിച്ചത് പിസ ബില്ലും.

വിസ്‌കോന്‍സിനില്‍ മാര്‍ച്ച് 15നാണ് ബ്രാന്‍ഡന്‍ ഫെല്‍ടണ്‍ എന്നയാള്‍ കൊല്ലപ്പെട്ടത്. 34 കാരനായ ബ്രാന്‍ഡന്‍ ഫെല്‍ടണ്‍ അയാളുടെ വീട്ടില്‍ വച്ചാണ് കൊല്ലപ്പെട്ടത്. ബ്രാന്‍ഡന്റെ അയല്‍വാസിയായ 12 കാരന്‍ എന്നും ബ്രാന്‍ഡനുമൊത്ത് വീഡിയോ ഗെയിം കളിക്കുന്നത് പതിവായിരുന്നു. ബ്രാന്‍ഡനില്‍ നിന്ന് വിവരമൊന്നും ലഭിക്കാതെ വന്നതിനേ തുടര്‍ന്ന് ഇയാളുടെ വീട്ടിലെത്തിയ ബന്ധുവാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ച നിലയിലാണ് ബ്രാന്‍ഡനെ പൊലീസ് കണ്ടെത്തുന്നത്. വെടിയുണ്ട തലയിലേറ്റാണ് ബ്രാന്‍ഡന്‍ കൊല്ലപ്പെട്ടതെന്നും ഒറ്റ ബുള്ളറ്റാണ് ഇയാളുടെ തല തുളച്ച് കടന്നതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിശദമായിരുന്നു.

അലമാരിയിലെ ബില്ലുകള്‍ സൂക്ഷിക്കുന്ന വലിപ്പില്‍ പിസയുടെ ഓര്‍ഡര്‍ സ്ലിപ്പ് കിടന്നിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് പിസ ഡെലിവറി ചെയ്ത ബില്ല് കണ്ടെത്തിയത്. കൊല്ലപ്പെട്ടയാളുടെ പേരില്‍ തന്നെയായിരുന്നു പിസ ഓര്‍ഡര്‍ ചെയ്തിരുന്നത്. എന്നാല്‍ ഡെലിവറി ആവശ്യത്തിനായി നല്‍കിയ മൊബൈല്‍ ഫോണ്‍ കൊല്ലപ്പെട്ടയാളുടേതായിരുന്നില്ല. ഇത് ശ്രദ്ധയില്‍പ്പെട്ട് പൊലീസ് പിസ ഡെലിവറി ചെയ്യാനാണെന്ന പേരില്‍ ആ നമ്പറില്‍ വിളിക്കുകയും ബ്രാന്‍ഡെനെ തിരക്കുകുകയും ചെയ്തു. കൗമാരക്കാരന്റെ ശബ്ദം തോന്നുന്ന ഒരാളാണ് ഫോണ്‍ എടുത്തത്. എന്നാല്‍ ബ്രാന്‍ഡനെ പരിചയമില്ലെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. അയല്‍വാസികളെ ചോദ്യം ചെയ്തതില്‍ 12 കാരന്റെ മൊഴിയിലുണ്ടായ മാറ്റവും പൊലീസ് ശ്രദ്ധിച്ചിരുന്നു.

ഫോണ്‍ നമ്പര്‍ 12കാരന്റേതാണെന്ന് പൊലീസ് അതിനോടകം കണ്ടെത്തിയിരുന്നു. നിരവധി തവണ കുട്ടി മൊഴിമാറ്റുകയും ചെയ്തതോടെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതിലാണ് കൊലപാതകം തെളിഞ്ഞത്. ബ്രാന്‍ഡനോട് 12കാരനും സുഹൃത്തുക്കളും തോക്ക് വിലക്ക് ചോദിച്ചിരുന്നു. എന്നാല്‍ ഇത് അയാള്‍ സമ്മതിച്ചിരുന്നില്ല. ഇതോടെയാണ് 12കാരനും സുഹൃത്തുക്കളും ഇയാളെ വകവകുത്തിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *