ചൊക്ലി: ഗ്രാമപഞ്ചായത്തിനെ മാലിന്യ വിമുക്തവും വലിച്ചെറിയല്‍ വിമുക്തവുമായ പഞ്ചായത്താക്കി മാറ്റുന്നതിന് വേണ്ടി ശുചിത്വ ബോധവല്‍ക്കരണ ശില്‍പശാല സംഘടിപ്പിച്ചു. ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സോമശേഖരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ രമ്യ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.ഒ ചന്ദ്രന്‍ കര്‍മപദ്ധതി വിശദീകരിച്ചു. ലത കാണി, വി.എം റീത്ത , ടി.സി പ്രദീപ്, എസ്.കല എന്നിവര്‍ സംസാരിച്ചു. ഏപ്രില്‍രണ്ട് മുതല്‍ ഒമ്പത് വരെ വാര്‍ഡ് തലത്തില്‍ ശില്‍പശാലകള്‍, ഓരോ 50 വീട്ടിലും പ്രത്യേക സ്‌ക്വാഡുകള്‍ വീടുകള്‍ കയറി മാലിന്യ പ്രശ്‌നങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്തും. ആരാധനാലയങ്ങളുടെ ഭാരവാഹികള്‍, വ്യാപാരി സംഘടനകള്‍, സ്‌കൂള്‍ അധികൃതര്‍ എന്നിവരെയെല്ലാം വിളിച്ചു ചേര്‍ത്ത് അതാത് ഇടങ്ങള്‍ മാലിന്യ വിമുക്തമാക്കേണ്ട കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യും. പൊതു റോഡുകളും ഇടവഴികളും തോടുകളും കുളങ്ങളും വീടും പരിസരവും കടകളും സ്ഥാപനങ്ങളുമെല്ലാം മാലിന്യ വിമുക്തമാക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തങ്ങള്‍ നടത്തും. ഏപ്രില്‍ 30ന് ശുചിത്വ ഹര്‍ത്താല്‍ ആചരിക്കും.