തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരേ പോലിസ് കേസെടുത്തു. മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി.എസ്.സുജാതയുടെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസാണ് കേസെടുത്തത്. ഐ.പി.സി 509, 304 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലിസ് കേസെടുത്തിരിക്കുന്നത്. കേസ് തുടര്‍ നടപടികള്‍ക്കായി തൃശൂരിലേക്ക് കൈമാറിയേക്കും.
‘സി.പി.എമ്മിലെ സ്ത്രീകള്‍ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി’ എന്നായിരുന്നു കെ.സുരേന്ദ്രന്റെ വിവാദ പരാമര്‍ശം. കെ. സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരേ തിരുവനന്തപുരം മ്യൂസിയം പോലിസിലും പരാതി ലഭിച്ചിട്ടുണ്ട്. സി.പി.എം പ്രവര്‍ത്തകനായ അന്‍വര്‍ഷാ പാലോടാണ് സുരേന്ദ്രനെതിരേ പരാതി നല്‍കിയത്. ഞായാറാഴ്ച തൃശൂരില്‍ ബി.ജെ.പിയുടെ സ്ത്രീ ശാക്തീകരണ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു സുരേന്ദ്രന്റെ വിവാദപ്രസ്താവന.
സി.പി.എമ്മിലെ സ്ത്രീകളെയാകെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ആക്ഷേപിച്ചിട്ടും അതിനെതിരേ ആ പാര്‍ട്ടിയുടെയോ അതിലെ വനിതാ നേതാക്കളുടെയോ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവുമുണ്ടായില്ല. കെ. സുരേന്ദ്രന്‍ ഇതു പറഞ്ഞതിന് ശേഷം കെ.പി.സി.സി വൈസ് പ്രിസിഡന്റ് വി.ടി ബലറാമാണ് ആദ്യമായി ഇതിനെതിരെ രംഗത്ത് വന്നത്. അതിന് ശേഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ. സുരേന്ദ്രനെതിരേ രംഗത്തുവന്നു.