റോയല്‍ ആല്‍ബര്‍ട്ട്‌സ് പാലസില്‍ ഇഫ്താര്‍വിരുന്ന് സംഘടിപ്പിച്ചു

റോയല്‍ ആല്‍ബര്‍ട്ട്‌സ് പാലസില്‍ ഇഫ്താര്‍വിരുന്ന് സംഘടിപ്പിച്ചു

ന്യൂജേഴ്‌സി: അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി ന്യൂജേഴ്‌സിയിലെ റോയല്‍ ആല്‍ബര്‍ട്ട്‌സ് പാലസില്‍ എം.എം.എന്‍.ജെയുടേയും നന്മയുടേയും മുഖ്യ കാര്‍മികത്വത്തില്‍ വിവിധ മുസ്ലിം സംഘടനകള്‍ ചേര്‍ന്നുകൊണ്ട് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. സമൂഹ ഇഫ്താര്‍ വിരുന്നില്‍ നാനൂറോളം മുസ്ലിം കുടുംബങ്ങളും 150-ല്‍ പരം അമേരിക്കയിലെ വിവിധ സാമൂഹിക സാംസ്‌കാരിക സന്നദ്ധ സേവന സംഘടന നേതാക്കളും മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും , ബ്ലോഗര്‍മാരും പങ്കെടുത്തു. ഇന്റര്‍ഫേയ്ത്ത് ഇഫ്താര്‍ നൈറ്റ് പരിപാടി വളരെയധികം ശ്രദ്ധേയമായി. അനാന്‍ വദൂദ എന്ന കുട്ടിയുടെ ഖുര്‍ആന്‍ പാരായണത്തോടെയാണ് പരിപാടി ആരംഭിച്ചത്. നന്മയുടേയും എം.എം.എന്‍.ജെയുടേയും നേതാവ് ഡോക്ടര്‍ സമദ് പൊന്നേരി സ്വാഗത പ്രസംഗത്തില്‍ പ്രളയ സമയത്ത് നന്മ കേരളത്തിനു നല്‍കിയ സേവനങ്ങള്‍ വിശദീകരിച്ചു. മുന്‍ ഫൊക്കാന പ്രസിഡന്റും, ഗുരുകുലം സ്‌കൂള്‍ പ്രിന്‍സിപ്പാളും ജനനി മാസിക എഡിറ്ററുമായ ജെ .ാത്യൂസ് മതങ്ങളും മനുഷ്യരും തമ്മില്‍ സമരസപ്പെട്ടു ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ട പ്രാധാന്യം ചൂണ്ടിക്കാട്ടി മുഖ്യപ്രഭാഷണം നടത്തി. സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസത്തിനും , ഭാഷക്കും സംസ്‌കാരത്തിനും നല്‍കിയ സംഭാവനകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് സംസാരിച്ച ലോംഗ് ഐലന്റ് ഇന്റര്‍ഫേയത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് തലവനും പ്രസ്ത യൂറോളജിസ്റ്റുമായ ഡോക്ടര്‍ ഉണ്ണി മൂപ്പന്‍ കേരളത്തിലെ വിവിധ മതങ്ങളുടെ വഴികളും വേരുകളും വിശദീകരിച്ചു. ഫോമയുടെ മുന്‍ പ്രസിഡന്റും അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനുമായ അനിയന്‍ ജോര്‍ജ് റംസാന്‍ മാസത്തില്‍ ഇത്തരം മഹത്തായ ഒരു ആശയത്തിനു തുടക്കം കുറിച്ച നേതൃത്വത്തെ അഭിനന്ദിച്ചു. ഏഷ്യാനെറ്റ് യു.എസ് ചീഫ് കറസ്‌പോണ്ടന്റും, പ്രശസ്ത മാധ്യമ പ്രവര്‍ത്തകനുമായ കൃഷ്ണ കിഷോര്‍ കോഴിക്കോട്ടെ അദ്ദേഹത്തിന്റെ നാട്ടിലെ നോമ്പനുഭവങ്ങള്‍ പങ്കുവച്ചു. തുടര്‍ന്ന് യു.എസ്.എ കെ.എം.സി.സിയുടെ പ്രസിഡന്റും നന്മയുടെ സ്ഥാപക പ്രസിഡന്റുമായ യു.എ നസീര്‍ സംസാരിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു.

ശേഷം നടന്ന പാനല്‍ ചര്‍ച്ച ഡോക്ടര്‍ അന്‍സാര്‍ കാസിം നിയന്ത്രിച്ചു. ചര്‍ച്ചകളില്‍ വിജേഷ് കാരാട്ട് (കെ.എ.എന്‍.ജെ), സജീവ് കുമാര്‍ ( കെ. എച്ച്.എന്‍ .ജെ) , ജോസ് കാടാപുറം (കൈരളി ടി.വി ), ഷീല ശ്രീകുമാര്‍ (കരുണ ചാരിറ്റീസ് ), ഡോക്ടര്‍ സാബിറ അസീസ് (എം.എം.എന്‍.ജെ), റവ. തോമസ് കെ. തോമസ് (മാര്‍ത്തോമ ചര്‍ച്ച ) ഡോക്ടര്‍ പി.എം മുനീര്‍ (എം .എം .എന്‍ ജെ). ജിബി തോമസ് (ഫോമ), ബോബി ലാല്‍ (ബ്ലോഗര്‍) എന്നിവര്‍ പങ്കെടുത്തു. അസീസ് ആര്‍.വി റംസാന്‍ സന്ദേശം പങ്കുവച്ചു. ഫിസറോസ് കോട്ട നന്ദി പറഞ്ഞു. പ്രശസത മാധ്യമ പ്രവര്‍ത്തകര്‍ ജോര്‍ജ് ജോസഫ് (ഇ മലയാളി) , മധു കൊട്ടാരക്കര ( 24 ചാനല്‍ ), ഡോക്ടര്‍ അബ്ദുല്‍ അസീസ് (കെ.എം.ജി), ജയിംസ് മാത്യു (ഫോമ) വ്യവസായികളായ എരഞ്ഞിക്കല്‍ ഹനീഫ്, ദിലീപ് വര്‍ഗ്ഗീസ് തുടങ്ങിയവര്‍ മുഖ്യാഥിതികളായിരുന്നു. അസ്ലം ഹമീദ് , അജാസ് നെടുവഞ്ചേരി , ഇംതിയാസ് രണ്ടത്താണി , അലീന ജബ്ബാര്‍, നാജിയ അസീസ് തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *