മാഹിക്ക് രണ്ട് സര്‍ക്കാര്‍ ബസുകള്‍ അനുവദിച്ചു

മാഹിക്ക് രണ്ട് സര്‍ക്കാര്‍ ബസുകള്‍ അനുവദിച്ചു

മാഹി: മാഹിയില്‍ നിന്ന് പുതുച്ചേരിയിലേക്ക് രണ്ട് പുതിയ പി.ആര്‍.ടി.സി ബസ് അനുവദിക്കുമെന്ന് പുതുച്ചേരി നിയമസഭയില്‍ രമേശ് പറമ്പത്ത് എം.എല്‍.എയുടെ ചോദ്യത്തിന് ഗതാഗത വകുപ്പ് മന്ത്രി ചന്ദ്രപ്രിയങ്ക അറിയിച്ചു. മാഹി ഫയര്‍ സര്‍വീസ് സ്റ്റേഷന് പുതിയ വണ്ടികള്‍ അനുവദിക്കുമെന്ന് മന്ത്രി സായ് ശരവണ കുമാറും അറിയിച്ചു. മാഹിയില്‍ റേഷന്‍ സംവിധാനം പുനഃസ്ഥാപിക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി കൂടിയായ സായ് ശരന്നകുമാര്‍ ഇന്നലെ നിയമസഭയെ അറിയിച്ചിരുന്നു. മാഹിയുള്‍പ്പടെ പുതുച്ചേരി സംസ്ഥാനത്ത് വര്‍ഷങ്ങളായി നിലച്ചുപോയ റേഷന്‍ സംവിധാനം പുനഃസ്ഥാപിക്കണമെന്ന് പ്രതിപക്ഷം ശക്തമായി നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *