മലയാള സിനിമയെ രാഷ്ട്രീയവല്‍ക്കരിച്ചതില്‍ പ്രമുഖനായിരുന്നു ടി.ദാമോദരന്‍ മാസ്റ്റര്‍: വി.ആര്‍ സുധീഷ്

മലയാള സിനിമയെ രാഷ്ട്രീയവല്‍ക്കരിച്ചതില്‍ പ്രമുഖനായിരുന്നു ടി.ദാമോദരന്‍ മാസ്റ്റര്‍: വി.ആര്‍ സുധീഷ്

കോഴിക്കോട്: മലയാള സിനിമയെ രാഷ്ട്രീയവല്‍ക്കരിച്ചതില്‍ പ്രമുഖനായിരുന്നു ടി. ദാമോദരന്‍ മാസ്റ്ററെന്ന് പ്രശസ്ത എഴുത്തുകാരന്‍ വി.ആര്‍ സുധീഷ് പറഞ്ഞു. തിരക്കഥാകൃത്ത് ടി. ദാമോദരന്‍ മാസ്റ്ററുടെ പതിനൊന്നാം ചരമവാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് സാംസ്‌കാരികം കോഴിക്കോടിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഓരോ സിനിമയുംവ്യത്യസ്തമായ രാഷ്ട്രീയം പറഞ്ഞു. സമൂഹത്തിന്റെ താഴെത്തട്ടിലുള്ള മനുഷ്യരേയും അങ്ങാടിയിലെ തൊഴിലാളികളേയും അദ്ദേഹം മലയാളികള്‍ക്ക് മുമ്പില്‍ നിത്യ സ്മരണയായി മാറ്റി. പില്‍ക്കാലത്തെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെന്നും സുധീഷ് കൂട്ടിച്ചേര്‍ത്തു. മലയാള ചലച്ചിത്രകാണികള്‍ പ്രസിഡന്റ് ഷെവ. സി.ഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ കെ. മൊയ്തു അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ.എം.രാജന്‍, പി.ബാലന്‍, എ.കെ മുഹമ്മദലി, പി.ഐ. അജയന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്നസെന്റ്, വിക്രമന്‍ നായര്‍ എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനവും രേഖപ്പെടുത്തി.

 

Share

Leave a Reply

Your email address will not be published. Required fields are marked *