പി.വി അന്‍വര്‍ മിച്ചഭൂമി കേസ്; കോടതി ഉത്തരവ് അട്ടിമറിച്ചതിനെതിരേ ഗവര്‍ണര്‍ക്ക് പരാതി നല്‍കും

പി.വി അന്‍വര്‍ മിച്ചഭൂമി കേസ്; കോടതി ഉത്തരവ് അട്ടിമറിച്ചതിനെതിരേ ഗവര്‍ണര്‍ക്ക് പരാതി നല്‍കും

കോഴിക്കോട്: പി.വി അന്‍വര്‍ എം.എല്‍.എയുടേയും കുടുംബത്തിന്റേയും മിച്ചഭൂമി അഞ്ചുമാസത്തിനകം തിരിച്ചു പിടിക്കാനുള്ള കോടതി ഉത്തരവ് അട്ടിമറിച്ചതിനെതിരേ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് ദേശീയ വിവരാവകാശ കൂട്ടായ്മ കേരള ഘടകം കോ-ഓര്‍ഡിനേറ്റര്‍ കെ.വി ഷാജിയും മലപ്പുറം ജില്ലാ സെക്രട്ടറി മനോജ് കേദാരവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹൈക്കോടതി രണ്ട് തവണ മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ ഉത്തരവിട്ടിട്ടും സര്‍ക്കാര്‍ നടപടിയെടുക്കാത്തത് ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്ന ഇടതുപക്ഷത്തിന്റെ നയവ്യതിയാനമാണെന്നവര്‍ പറഞ്ഞു. 2022 ജനുവരി 13നാണ് ഹൈക്കോടതി ഭൂമി തിരിച്ചുപിടിക്കാന്‍ ഉത്തരവിട്ടത്. താമരശ്ശേരി ലാന്റ്‌ബോര്‍ഡ് ഇത് സംബന്ധിച്ച് നടപടികള്‍ വൈകിക്കുകയാണ്. ഈ കേസ് വന്നതിന് ശേഷം നാല് ലാന്റ്‌ബോര്‍ഡ് ചെയര്‍മാന്‍മാരാണ് സ്ഥലംമാറി പോയത്. ഇത്തരം നടപടികള്‍ കേസില്‍ നടപടി വൈകുവാന്‍ കാരണമായതായി അവര്‍ ആരോപിച്ചു. ഭൂരഹിതരും ആദിവാസികളും വീട് വയ്ക്കാന്‍ ഒരുതുണ്ട് ഭൂമിക്ക് അലയുമ്പോള്‍ ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് മിച്ചഭൂമി കൈവശം വയ്ക്കുന്ന പി.വി അന്‍വറിന്റെ ഭൂമി തിരിച്ചുപിടിക്കാന്‍ ഗവര്‍ണറെ സമീപിക്കുമെന്നവര്‍ കൂട്ടിച്ചേര്‍ത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *