കോഴിക്കോട്: പി.ബി.ഒ.ആര് (പേഴ്സണ്‍ ബിലോ ഓഫിസ് റാങ്ക് )ന്റെ പെന്‍ഷനിലുള്ള അപാകതകള്‍ക്കെതിരേ വിമുക്ത ഭടന്മാര് ഫെബ്രുവരി 20 മുതല്‍ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ സമരം നടത്തി വരികയാണ്. ഡല്‍ഹി നേൃത്വത്തിന്റെ തീരുമാനപ്രകാരം ഇന്ത്യയിമല 742 ജില്ലാ ആസ്ഥാനങ്ങളിലും ഏപ്രില്‍ മൂന്നിന് കലക്ട്രേറ്റ് മാര്‍ച്ച് നടത്തുകയും രാഷ്ട്രപതി, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നിവര്‍ക്ക് സമര്‍പ്പിക്കാനുള്ള മെമ്മോറാണ്ടം വിമുക്തഭാന്മാരുമട രക്ഷാധികാരിയായ ജില്ലാ കലക്ടര്‍ക്ക് കൈമാറുകയും ചെയ്യും. എരഞ്ഞിപ്പാലത്ത്നിന്നും രാവിലെ 10 മണിക്കാണ് മാര്‍ച്ച് ആരംഭിക്കുക.