ബി.ബി.സി പഞ്ചാബിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്ക്

ബി.ബി.സി പഞ്ചാബിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്ക്

ന്യൂഡല്‍ഹി : ബി.ബി.സി പഞ്ചാബിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി. അമൃത്പാല്‍ സിങ് , സിഖ് പ്രതിഷേധ വാര്‍ത്തകളുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് സൂചന. അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

നേരത്തെ മാധ്യമപ്രവര്‍ത്തകരുടെയും കനേഡിയന്‍ അധികൃതരുടെയടക്കം ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി വിവാദത്തിന് പിന്നാലെ ഡല്‍ഹിയിലെയും മുംബൈയിലെയും ബി.ബി.സി ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. വലിയ വിവാദത്തിനാണ് ഈ പരിശോധന വഴിവച്ചത്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *