തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പേട്ട സ്വദേശി അനില്‍ കുമാറാണ്(48) മരിച്ചത്. മൂന്നു പേര്‍ക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച രാവിലെ വിമാനത്താവളത്തിനുള്ളില്‍ റണ്‍വേയ്ക്ക് സമീപമുള്ള ഹൈമാസ്റ്റ് ലൈറ്റിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടം. ഹൈമാസ്റ്റ് ലൈറ്റ് അഴിച്ച് ഇരുമ്പ് വടം ഉപയോഗിച്ച് ലൈറ്റ് താഴേയ്ക്ക് ഇറക്കുന്നതിനിടെ വടം പൊട്ടുകയായിരുന്നു. ഇതോടെ വലിയ ഭാരമുള്ള ലൈറ്റിന്റെ പാനല്‍ അനില്‍കുമാറിന്റെ തലയില്‍ വന്ന് ഇടിച്ചു. അനില്‍കുമാര്‍ തല്‍ക്ഷണം മരിച്ചു. ഇയാള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന മൂന്ന് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അതില്‍ ഒരാളുടെ നില ഗുരുതരമാണെന്നറിയുന്നു. നോബിള്‍, അശോക് ,രഞ്ജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.