മാഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-കര്‍ഷക ദ്രോഹ നയത്തിനെതിരേ ഏപ്രില്‍ അഞ്ചിന് ഡല്‍ഹിയില്‍ നടക്കുന്ന മസ്ദൂര്‍ കിസാന്‍ സംഘര്‍ഷ് റാലിയുടെ പ്രചരണാര്‍ഥം സി.ഐ.ടി.യു കര്‍ഷക സംഘം സംയുക്തമായി മാഹി മേഖല കാല്‍നട ജാഥ നടത്തി. പള്ളൂരില്‍ കെ.എസ്.കെ.ടി.യു തലശ്ശേരി ഏരിയ പ്രസിഡന്റ് വി.എം സുകുമാരന്‍ ജാഥ ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥ ലീഡര്‍ വടക്കന്‍ ജനാര്‍ദ്ദനന്‍, ഹാരിസ് പരന്തിരാട്ട്, ടി.സുരേദ്രന്‍, വി.ജയബാലു, കെ.പി രമേശന്‍, കെ.പി നൗഷാദ്, കെ. കെ നാരായണനന്‍ എന്നിവര്‍ സംസാരിച്ചു. ജാഥ മാഹി മുനിസിപ്പല്‍ മൈതാനാത്ത് സമാപിച്ചു.