‘മോദാനി’, എന്തിനാണ് ഇത്ര ഭയമെന്ന് പ്രധാനമന്ത്രിയോട് രാഹുല്‍

‘മോദാനി’, എന്തിനാണ് ഇത്ര ഭയമെന്ന് പ്രധാനമന്ത്രിയോട് രാഹുല്‍

ന്യൂഡല്‍ഹി : അയോഗ്യനാക്കപ്പെട്ടാലും താന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് തുടരുമെന്ന പറഞ്ഞ രാഹുല്‍ ഗാന്ധി മോദാനി ബന്ധം വെളിപ്പെട്ടതിന് ശേഷവും പൊതുജനങ്ങളുടെ റിട്ടയര്‍മെന്റ് പണം അദാനിയുടെ കമ്പനിയില്‍ നിക്ഷേപിക്കുന്നതെന്തിനെന്ന് ട്വിറ്ററില്‍ ചോദിച്ചു.

അദാനിയെ കുറിച്ച് അന്വേഷണമില്ലെന്നും ചോദ്യങ്ങള്‍ക്കുത്തരമില്ലെന്നും എന്തിനാണ് ഇത്ര ഭയമെന്ന് പ്രധാനമന്ത്രിയോട് രാഹുല്‍ ട്വിറ്ററിലൂടെ ചോദ്യമുന്നയിച്ചു. എല്‍.ഐ.സിയിലെയും എസ്.ബി.ഐയിലെയും ഇ.പി.എഫ്.ഒയിലെയും പണം അദാനിയുടെ കമ്പനിയില്‍ നിക്ഷേപിക്കുന്നതെന്തിനെന്ന ചോദ്യമാണ് രാഹുല്‍ ഉന്നയിക്കുന്നത്. എന്തിനാണ് ഇത്ര ഭയമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് രാഹുല്‍ ചോദിച്ചു.

എല്‍ഐസിയുടെ മൂലധനം, അദാനിക്ക്! എസ്ബിഐയുടെ മൂലധനം, അദാനിയിലേക്ക്! ഇ.പി.എഫ്.ഒയുടെ മൂലധനവും അദാനിക്ക്! ‘മോദാനി’ വെളിപ്പെട്ടതിന് ശേഷവും പൊതുജനങ്ങളുടെ റിട്ടയര്‍മെന്റ് പണം എന്തിനാണ് അദാനിയുടെ കമ്പനികളില്‍ നിക്ഷേപിക്കുന്നത് പ്രധാനമന്ത്രി, അന്വേഷണമില്ല, ഉത്തരമില്ല! എന്തിനാണ് ഇത്ര ഭയം – രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *