കോഴിക്കോട്: ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മെഡിക്കല്‍ കോളേജില്‍ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതി ശശീന്ദ്രനെ സംരക്ഷിക്കാന്‍ അതിജീവിതയെ ഭീഷണിപ്പെടുത്തിയ ജീവനക്കാരികള്‍ക്കെതിരേ റിപ്പോര്‍ട്ട് നല്കിയ നഴ്സിംഗ് ഓഫിസറെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ എന്‍.ജി.ഒ യൂണിയന് നേതാവ് ഹംസ കണ്ണോട്ടിലിനെതിരേ നിയമ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഡി.സി.സി പ്രസിഡന്റ്് അഡ്വ.കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഭീഷണി മുഴക്കിയ ഹംസെക്കതിരേ നഴ്സിംഗ് ഓഫിസര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനു നല്കിയ പരാതി പോലിസിനു കൈമാറാതെ പൂഴ്ത്തി വച്ചതില്‍ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ട്. ഇരയെ ഭീഷണിപ്പെടുത്തി സസ്പെന്‍ഷനിലായ ജീവനക്കാരെ പോലിസ് അറസ്റ്റു ചെയ്യാത്തതിലും രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കുവ്യക്തമാണ്. ഈ കേസില്‍ ഇരയായ യുവതിക്ക് നീതി ലഭിക്കുന്നതിന് ഏതറ്റം വരെയും പോകാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാണെന്നും ഡി.സി.സി പ്രസിഡണ്ട് പറഞ്ഞു. മെഡിക്കല്‍ കോളേജ് മണ്ഡലം പ്രസിഡന്റ് പുതുശ്ശേരി വിശ്വനാഥന് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി ദിനേശ് പെരുമണ്ണ, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി പുതിയോത്ത്, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മാത്യു ദേവഗിരി, ചെലവൂര്‍ മണ്ഡലം പ്രസിഡന്റ് എ.അബൂബക്കര്‍ , ചേവായൂര്‍ ബാങ്ക് വൈസ് ചെയര്മാന് കെ.പി പുഷ്പരാജ് , യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളായ ഷിബു, ശ്രീയേഷ് ചെലവൂര്‍, അനീഷ് പാലാട്ട്, കെ.സി പ്രവീണ്‍ കുമാര്‍, ടി.സുല്ഫിക്കറുള്ള , ഷാജി സമദ്, ഷൈജു, സണ്ണി പുളിക്കല്‍, കെ.ഇ ഷബീര്‍ എന്നിവര്‍ പ്രസംഗിച്ചു.