മൊകവൂര്‍: മൊകവൂര്‍ സേവന റസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ വാര്‍ഷിക പൊതുസമ്മേളനത്തില്‍ മാലിന്യസംസ്‌കരണവും പരിസര ശുചീകരണ ബോധവല്‍ക്കരണ ക്ലാസും നടത്തി. അസോസിയേഷന്‍ പ്രസിഡന്റ് കെ.അശോകന്‍ അധ്യക്ഷത വഹിച്ചു. ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഡല്‍ഹിയില്‍ നിന്നും അക്യൂപ്രഷറിസ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പൂര്‍ത്തീകരിച്ച കെ.ടി.സദാനന്ദന്‍ ഗുരുക്കള്‍ മുഖ്യക്ലാസെടുത്തു. ടി.ഗോപകുമാര്‍, വി. സഹദേവന്‍, പി. സഞ്ജീവ് കുമാര്‍, കെ.ശോഭന , പി.കെ.ദാസന്‍ , ശിവരാമന്‍ പി.എ , ലീന.പി തുടങ്ങിയവര്‍ സംസാരിച്ചു.
ചിറ്റടിക്കടവ് പാലം യാഥാര്‍ഥ്യമാകുന്നതോടു കൂടി കാക്കോടി, ചേളന്നൂര്‍ പ്രദേശത്തുകാര്‍ക്ക് ചിറ്റടിക്കടവ് പാലം വഴി മൊകവൂരിലേക്കും ദേശീയപാതയിലേക്കും വളരെ എളുപ്പത്തില്‍ എത്തുവാന്‍ കഴിയുമെന്നും പാലത്തന്റെ പണി അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അമ്പാടി ബൈജു സ്വാഗതവും ബാലഗോപാലന്‍ നന്ദിയും പറഞ്ഞു. അടുത്ത മൂന്നു വര്‍ഷത്തേക്ക് റെസിഡന്റ്‌സിനെ നയിക്കുവാന്‍ പുതിയ ഭാരാവാഹികളെ തെരഞ്ഞെടുത്തു. അരവിന്ദാക്ഷന്‍. കെ. ടി. (പ്രസിഡന്റ്), സദീന ദയാല്‍.ടി.(വൈസ് പ്രസിഡണ്ട്), ബാലഗോപാലന്‍ കോവിളി (ജനറല്‍ സെക്രട്ടറി), അമ്പാടി ബൈജു, പ്രീനി.ടി (സെക്രട്ടറിമാര്‍), ദയാലന്‍ എ.പി(ട്രഷറര്‍) ഉള്‍പ്പെടെ 15 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.