കോഴിക്കോട്: മനത്താനത്ത് എ.എല്‍.പി സ്‌കൂളില്‍ സ്റ്റാഫ് ലൈബ്രറി ആരംഭിച്ചു. ഡോ.കെ.എന്‍ ‘ഗണേഷിന്റെ ചരിത്രം ഉണ്ടാകുന്നത്’ , അഡ്വ. കെ.പി ബഷീറിന്റെ ‘നീതി പീഠങ്ങളുടെ ഇടനാഴികളിലൂടെ’, മസനോബു ഫുക്കുവോക്കയുടെ ‘ഒറ്റ വൈക്കോല്‍ വിപ്ലവം’, ശ്രീപ്രസാദ് വടക്കേപ്പാട്ടിന്റെ ‘നെപ്പോളിയന്റെ നാട്ടില്‍’, ‘ഓലപ്പുരയിലെ ഋതുഭേദങ്ങള്‍’, വി.ഇ.ശ്രീധരന്റെ ‘ലയമോളുടെ ബാങ്ക്’, ആര്‍.മഞ്ജിലാലിന്റെ ‘വാട്ട് ഹാപ്പന്‍ഡ്‌സ്’ എന്നീ പുസ്തകങ്ങള്‍ സ്‌കൂള്‍ ലീഡര്‍ കൊടമോളി ആഗ്‌നേയ്ക്ക് കൈമാറി ദര്‍ശനം ഗ്രന്ഥശാല സെക്രട്ടറി എം.എ ജോണ്‍സണ്‍ ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് രമേശ് അമ്പലക്കോത്ത് അധ്യക്ഷത വഹിച്ചു. എസ്.എസ്.ജി അംഗം കെ.പി അബ്ദുള്‍ റസാക്ക്, പി.കെ.ദയാനന്ദന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രധാനാധ്യാപകന്‍ എന്‍. വിശ്വനാഥന്‍ സ്വാഗതവും ആര്‍.ബി ഷിലീന ടീച്ചര്‍ നന്ദിയും പറഞ്ഞു.