കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പരിശീലന പറക്കലിനിടെയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ച് ഡി.ജി.സി.എയും കോസ്റ്റ് ഗാര്‍ഡും അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടര മണിയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടത്. റണ്‍വേയുടെ പുറത്ത് അഞ്ച് മീറ്റര്‍ അപ്പുറത്താണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി അടച്ച വിമാനത്താവളം, ഹെലികോപ്റ്റര്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി മാറ്റിയ ശേഷമാണ് തുറന്ന് നല്‍കിയത്.
മൂന്ന് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരാണ് അപകടത്തില്‍പ്പെട്ട ഹെലികോപ്ടറിലുണ്ടായിരുന്നത്. തീരസംരക്ഷണ സേനയുടെ ഡെപ്യൂട്ടി കമാന്‍ഡന്റും മലയാളിയുമായ വിപിനാണ് ഹെലികോപ്ടര്‍ പറത്തിയത്. കമാണ്ടന്റ് സി.ഇ.ഒ കുനാല്‍, ടെക്‌നിക്കല്‍ സ്റ്റാഫ് സുനില്‍ ലോട്‌ല എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവരില്‍ സുനില്‍ ലോട്ലക്ക് അപകടത്തില്‍ പരിക്കേറ്റു.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറത്തിയത് തീരസംരക്ഷണ സേനയുടെ ഡെപ്യൂട്ടി കമാന്‍ഡന്റും മലയാളിയുമായ വിപിനാണ്. കമാണ്ടന്റ് സി ഇ ഒ കുനാല്‍, ടെക്‌നിക്കല്‍ സ്റ്റാഫ് സുനില്‍ ലോട്‌ല എന്നിവരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ഇവരില്‍ സുനില്‍ ലോട്ലക്കാണ് അപകടത്തില്‍ പരിക്കേറ്റതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.