കോഴിക്കോട്: ഇറ്റലിയില്‍ നടക്കുന്ന ടോര്‍നെയോ ഡെല്ലാപേസ് അണ്ടര്‍ 13 ടൂര്‍ണമെന്റില്‍ എ.സി മിലാന്‍ അക്കാദമി കേരളയുടെ 15 അംഗ ടീം പങ്കെടുക്കുമെന്ന് എ.സി മിലാന്‍ അക്കാദമി കേരളയുടെ ടെക്‌നിക്കല്‍ ഡയരക്ടര്‍ ആല്‍ബര്‍ട്ടോ ലാക്കണ്ടേല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 30ഓളം രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ചാണ് എ.സി മിലാന്‍ അക്കാദമി കേരളം പങ്കെടുക്കുന്നത്. കേരളത്തില്‍നിന്നും ഇതാദ്യമായാണ് ഒരു ടീം ഇറ്റലിയില്‍ പോയി കളിക്കുന്നത്. ലോകത്തിലെ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളുമായി സഹവസിക്കാനും എ.സി മിലാന്റെ ആസ്ഥാനം, എ.സി മിലാന്റെ മ്യൂസിയം സന്ദര്‍ശിക്കാനും, എ.സിമിലാനും നപ്പോളിയും തമ്മിലുള്ള ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ഫൈനല്‍ കാണാനും കുട്ടികള്‍ക്ക് അവസരം ലഭിക്കും. കുട്ടികളുടെ ആത്മവിശ്വാസവും മനോവീര്യവും ഉയര്‍ത്താനും ലോക നിലവാരമുള്ള ഫുട്‌ബോള്‍ മത്സരത്തില്‍ ഭാഗഭാക്കാവനും ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളില്‍ എ.സി മിലാന്‍ അക്കാദമി കേരള പ്രവര്‍ത്തിച്ച് വരുന്നുണ്ട്. അക്കാദമിയെക്കുറിച്ചറിയാന്‍ www.acmilankerala.comലോ 7025005111 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. വാര്‍ത്താസമ്മേളനത്തില്‍ സുഹൈല്‍ ഗഫൂര്‍, മിലന്‍ ബൈജു, നാസര്‍ മണക്കടവ്, ജസീര്‍ ഗഫൂര്‍ എന്നിവര്‍ സംബന്ധിച്ചു.