കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ സുവര്‍ണ്ണജൂബിലി സമ്മേളനത്തിന് സമാപനം

കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ സുവര്‍ണ്ണജൂബിലി സമ്മേളനത്തിന് സമാപനം

കൊച്ചി: ലത്തീന്‍ സമുദായത്തിന്റെ അവകാശപ്രഖ്യാപന വേദിയായി കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ സുവര്‍ണ്ണജൂബിലി സമ്മേളനം മാറി. ആയിരക്കണക്കിന് സമുദായാംഗങ്ങള്‍ പങ്കെടുത്ത റാലികള്‍ സമ്മേളന വേദിയായ ഷെവലിയാര്‍ കെ.ജെ ബെര്‍ളി നഗറില്‍ സംഗമിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനം കെ.ആര്‍.എല്‍.സി.സി പ്രസിഡന്റ് ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്തു. ഭരണഘടനാ പരമായ വിദ്യാഭ്യാസ, ഉദ്യോഗ സംവരണങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എടുക്കുന്ന സാമൂഹിക നീതിക്കെതിരായ പ്രതികൂല നയങ്ങള്‍ തിരുത്തണമെന്നും സാമ്പത്തിക സംവരണത്തിലൂടെ പിന്നോക്ക മുന്നാക്ക വിഭാഗങ്ങളുടെ അധികാരപങ്കാളത്തത്തിലെ അന്തരം വര്‍ധിപ്പിക്കുന്ന നയത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

തീര നിയന്ത്രണ വിജ്ഞാപനം മൂലം തടസ്സപ്പെട്ടിരിക്കുന്ന തദ്ദേശവാസികളുടേയും മത്സ്യത്തൊഴിലാകളുടെയും ഭവനനിര്‍മാണമുള്‍പ്പെടെയുള്ള പ്രാദേശിക വികസനപദ്ധതികള്‍ മുന്നോട്ടുപോകുന്നതിന് സര്‍ക്കാരുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. തീരവാസികളെ ബാധിക്കുന്ന വികസന പദ്ധതികള്‍ക്ക് രൂപം നല്‍കുമ്പോള്‍ മാന്യമായ പുനരധിവാസ പാക്കേജുകള്‍ ഉറപ്പാക്കുകയും പദ്ധതി രൂപീകരണത്തില്‍ തീരവാസികളുടെ പങ്കാളിത്തം ഉണ്ടാകുകയും വേണം. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഗുരുതരമായ തീരശോഷണവും കടലാക്രമണവും നേരിടുന്ന പ്രദേശങ്ങളില്‍ സുരക്ഷിതത്വം ഉറപ്പാക്കണം. ചെല്ലാനം മാതൃകയിലുള്ള ടെട്രാപോഡ് കടല്‍ഭിത്തിയുടെ സാധ്യതകള്‍ പരിശോധിക്കണം. ചെല്ലാനത്തെ കടല്‍ഭിത്തിയുടെ രണ്ടാംഘട്ടം നിമമ്മാണം പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ പണം അനുവദിക്കുകയും മഴക്കാത്തിനു മുമ്പ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂത്തിയാക്കുകയും വേണം. വിഴിഞ്ഞം വിഷയത്തില്‍ ലത്തീന്‍ സമുദായത്തെ ഒറ്റപ്പെടുത്തിയ സര്‍ക്കാര്‍ നടപടികളില്‍ സമ്മേളനം ശക്തമായി പ്രതിഷേധം അറിയിക്കുകയും, നീതിരഹിതമായി സഭാമേലധ്യക്ഷന്‍മാര്‍ക്കും സമുദായാംഗങ്ങള്‍ക്കുമെതിരേ ചുമത്തിയിട്ടുള്ള ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കണം. ലത്തീന്‍ സമുദായാംഗങ്ങള്‍ക്ക് സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഉണ്ടാകുന്ന തടസങ്ങള്‍ ഒഴിവാക്കാന്‍ റവന്യൂ അധികാരികള്‍ക്ക് കര്‍ശനമായ നിര്‍ദ്ദേശം നല്‍കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കൊച്ചി രൂപത ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എല്‍.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ.തോമസ് അധ്യക്ഷത വഹിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ഹൈബി ഈഡന്‍ എം.പി, ബിഷപ്പുമാരായ റൈറ്റ് റവ. ജോസഫ് കാരിക്കശ്ശേരി (കോട്ടപ്പുറം), റൈറ്റ് റവ. ജെയിംസ് ആനാപറമ്പില്‍ (ആലപ്പുഴ), മോണ്‍ മാത്യു കല്ലിങ്കല്‍ (വരാപ്പുഴ അതിരൂപത വികാര്‍ ജനറല്‍), മോണ്‍ ഷൈജു പര്യാത്തുശ്ശേരി (കൊച്ചി രൂപത വികാര്‍ ജനറല്‍), കെ.ആര്‍.എല്‍.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെ.ആര്‍.എല്‍.സി.സി ജനറല്‍ സെക്രട്ടറി തോമസ് തറയില്‍, കെ.എല്‍.സി.എ ജനറല്‍ സെക്രട്ടറി ബിജു ജോസി, മുന്‍ സംസ്ഥാന പ്രസിഡന്റും ജൂബിലി ചെയര്‍മാനുമായ ആന്റണി നൊറോണ, ജനറല്‍ കണ്‍വീനര്‍ ടി.എ ഡാല്‍ഫിന്‍, പ്രൊ.കെ. വി. തോമസ്, കെ.ജെ മാക്‌സി, എം.എല്‍.എമാരായ എം. വിന്‍സന്റ്, ടി.ജെ. വിനോദ് , ഇ.ടി. ടൈസന്‍ മാസ്റ്റര്‍, ദലീമ ജോജൊ, ഡൊമിനിക് പ്രസന്റേഷന്‍, മുന്‍ മന്ത്രിസാബു ജോര്‍ജ്ജ്, കിന്‍ഫ്ര എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ രതീഷ് ആന്റണി, ബെന്നി പാപ്പച്ചന്‍, ബാബു തണ്ണിക്കോട്, ഷൈജു റോബിന്‍ , ലാറ്റിന്‍ പ്രസിഡന്റ് ഷേര്‍ളി സ്റ്റാന്‍ലി, കെ.എല്‍.സി.ഡബ്ല്യു.എ സംസ്ഥാന പ്രസിഡന്റ് മോളി മൈക്കിള്‍, വി.ഐ.ഡി.ഇ.എസ് പ്രസിഡന്റ് ആലീസ് ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു.

മുന്‍സംസ്ഥാന പ്രസിഡന്റുമാരായ ഷാജി ജോര്‍ജ,് അഡ്വ. റാഫേല്‍ ആന്റണി, സി.ജെ. റോബിന്‍, ആന്റണി നൊറോണ, അഡ്വ.ജൂഡി ഡിസില്‍വ, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ആന്റണി എം.അമ്പാട്ട്, നെല്‍സണ്‍ കോച്ചേരി, ജെ സഹായദാസ,് ഇ.ഡി ഫ്രാന്‍സീസ് എന്നിവര്‍ക്ക് ആദരവ് നല്‍കി. സംഘാടക സമിതി ഭാരവാഹികളായ ഫാ. ആന്റണി കുഴിവേലി (ആദ്ധ്യാ. ഉപദേഷ്ടാവ്, കൊച്ചി രൂപത), പൈലി ആലുങ്കല്‍ (പ്രസിഡന്റ് കൊച്ചി രൂപത), ജോര്‍ജ്ജ് ബാബു (കൊച്ചി ജന. സെക്രട്ടറി), ജോബ് പുളിക്കല്‍ (കൊച്ചി ട്രഷറര്‍), സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വിന്‍സി ബൈജു, ബേബി ഭാഗ്യോദയം, അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, നൈജു അറക്കല്‍, സാബു കാനക്കാപ്പള്ളി, ജോസഫ്കുട്ടി കടവില്‍, അനില്‍ ജോസ്, സെക്രട്ടറിമാരായ അഡ്വ.മഞ്ജു ആര്‍.എല്‍, ജോണ്‍ ബാബു, ദേവസ്യ ആന്റണി, ഷൈജ ആന്റണി, ഹെന്റി വിന്‍സന്റ്, സാബു വി.തോമസ്, രൂപതാ പ്രസിഡന്റുമാരായ ആല്‍ഫ്രഡ് വില്‍സന്‍ (നെയ്യാറ്റിന്‍കര), പാട്രിക് മൈക്കിള്‍ (തിരുവനന്തപുരം), ലെസ്റ്റര്‍ കാര്‍ഡോസ് (കൊല്ലം), ക്രിസ്റ്റഫര്‍ പത്തനാപുരം (പുനലൂര്‍), എബി കുന്നേപ്പറമ്പില്‍ (വിജയപുരം), ജോണ്‍ ബ്രിട്ടോ (ആലപ്പുഴ), സി.ജെ പോള്‍ (വരാപ്പുഴ), അനില്‍ കുന്നത്തൂര്‍ (കോട്ടപ്പുറം), ബിനു എഡ്വേര്‍ഡ് (കോഴിക്കോട്), ഗോഡ്‌സന്‍ ഡിക്രൂസ് (കണ്ണൂര്‍) എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *