കുറ്റിച്ചിറയിലെ ഹാല്‍സിയോണ്‍ ഡയാലിസിസ് സെന്റര്‍ സന്ദര്‍ശിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കുറ്റിച്ചിറയിലെ ഹാല്‍സിയോണ്‍ ഡയാലിസിസ് സെന്റര്‍ സന്ദര്‍ശിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കോഴിക്കോട്: കുണ്ടങ്ങുല്‍ കാലിക്കറ്റ് ഗേള്‍സ് ഹൈസ്‌കൂളിന് സമീപം പുതുതായി ആരംഭിക്കുന്ന ഹാല്‍സിയോണ്‍ ഡയാലിസിസ് സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്തി. ഹാല്‍സിയോണ്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് സി.എ ആലികോയ, ജനറല്‍ സെക്രട്ടറി സി.പി വാരിഷ് , എക്‌സിക്യൂട്ടീവ് അംഗം പി.കെ.എം അഹ്‌മദ് ശെരീഫ്, സുലൈമാന്‍ സേട്ട്, സെന്റര്‍ ട്രസ്റ്റ് സിറ്റി ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ എം.വി റംസി ഇസ്മായില്‍, ഐ.എന്‍.എല്‍ കോഴിക്കോട് സിറ്റി പ്രസിഡന്റ് സി. അബ്ദുറഹിം എന്നിവര്‍ ചര്‍ച്ചയില്‍ സന്നിഹിതരായിരുന്നു. ഹാല്‍സിയന്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച മന്ത്രി ഭാവിയിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയും അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *