ചൊക്ലി: ഒളവിലം കുടുംബാരോഗ്യ കേന്ദ്രം വിപുലീകരണത്തിനായി ജനകീയ സമിതി നടത്തിയ ഫണ്ട് ശേഖരണത്തിലൂടെ 53,98,206 രൂപ സമാഹരിച്ച് ചൊക്ലി ഗ്രാമപഞ്ചായത്ത് മാതൃകയായി. പഞ്ചായത്ത്ഹാളില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ അഡ്വ. എ.എന്‍.ഷംസീര്‍ ഫണ്ട് ഏറ്റുവാങ്ങി. പഞ്ചായത്ത് പസിഡന്റ് സി.കെ രമ്യ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വി.കെ രാകേഷ്, വൈസ് പ്രസിഡന്റ് എം.ഒ ചന്ദ്രന്, മെഡിക്കല്‍ ഓഫിസര്‍ എം. അമൃതകല, ട്രഷറര്‍ കെ.എം പവിത്രന് മാസ്റ്റര്‍, പി.കെ യൂസഫ് മാസ്റ്റര്‍, പഞ്ചായത്ത് സെക്രട്ടറി ഷീജാമണി പ്രസംഗിച്ചു. ഫണ്ട് വന്‍ വിജയമാക്കിയ നാട്ടുകാര്‍ക്ക് വികസന സമിതി നന്ദി രേഖപ്പെടുത്തി.