കോഴിക്കോട്: സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ നാദാപുരം സോണല്‍ കമ്മിറ്റിയുടേയും അരൂര്‍ മേഖലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ അരൂര്‍ മേഖലയില്‍ കിടപ്പു രോഗികളുടെ വീടുകളില്‍ ഹോം കെയര്‍ പ്രവര്‍ത്തനം നടത്തി. സുരക്ഷാ ഭാരവാഹികളായ പ്രശാന്ത് പി.എന്‍, ടി. ശ്രീമേഷ്, പ്രദീപന്‍ വി.പി, ശ്യാംലാല്‍, വി.പി അദ്വൈത് എന്നിവര്‍ നേതൃത്വം നല്‍കി.