കോഴിക്കോട്: ഹിന്ദുത്വവും ചങ്ങാത്ത മുതലാളിത്തവും ഇന്ത്യന്‍ ജനാധിപത്യത്തെ കീഴടക്കിയെന്നും നരേന്ദ്രമോദിയുടെ ഇന്ത്യ അതിവേഗം ബഹുദൂരം ഏകാധിപത്യത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് എന്നുള്ളതിന്റെ പരസ്യമായ പ്രഖ്യാപനമാണ് രാഹുല്‍ ഗാന്ധിയുടെ വിഷയത്തില്‍ കാണുന്നതെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.സി രാമന്‍ പറഞ്ഞു. നരേന്ദ്രമോദി, ഗൗതം അദാനി എന്നിവര്‍ക്കെതിരേ ശബ്ദമുയര്‍ത്തുന്നവരെ കള്ളക്കേസില്‍ അകത്തിടുമെന്നാണ് ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണകൂടം പറയാതെ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.