തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരേ സി.പി.എമ്മും തെരുവില്‍ പ്രതിഷേധിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ജനാധിപത്യ രീതിയിലാണ് സമരം നടത്തേണ്ടത്. എന്നാല്‍, ചാവേര്‍ സമരമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തുന്നതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വ നിലപാടാണുള്ളത്. രാഹുലിനെതിരായ നടപടിയെ പ്രതിപക്ഷ നേതാവ് ശക്തമായി വിമര്‍ശിച്ചില്ല എന്ന നിരീക്ഷണത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇടതുപക്ഷം വയനാട് ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറാണെന്നും ഏത് സാഹചര്യത്തിലും തെരഞ്ഞെടുപ്പിന് സിപിഎം ഒരുക്കമാണ് എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഉപതെരഞ്ഞെടുപ് ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.
കീഴ്കോടതി വിധി ഏതെങ്കിലും മേല്‍കോടതി സ്റ്റേ ചെയ്തില്ലെങ്കില്‍ രാഹുല്‍ പ്രതിനിധീകരിക്കുന്ന വയനാട് സീറ്റില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും. അങ്ങനെവന്നാല്‍, ബി.ജെ.പിക്കെതിരെ ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യമെന്ന ആവശ്യം ശക്തമാകുന്നതിനിടെ സംസ്ഥാനത്തെ ഇരുമുന്നണികള്‍ക്കും ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ വെല്ലുവിളിയാകും.