കോഴിക്കോട്: വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന തര്‍ബിയ സംഗമം നാളെ (ഞായര്‍) രാവിലെ ഒമ്പത് മുതല്‍ എം.എസ്.എസ് ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ദീന്‍ സ്വലാഹി സംഗമം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അമീര്‍ അത്തോളി അധ്യക്ഷത വഹിക്കും. കോഴിക്കോട് കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ് മുഖ്യാഥിതിയാകും.
ജില്ലാ തര്‍ബിയ സംഗമത്തിന്റെ തുടര്‍ച്ചയായി മണ്ഡലങ്ങളില്‍ യുവപഥം യുവജന സംഗമങ്ങളും യൂണിറ്റുകളില്‍ റയ്യാന്‍ സംഗമങ്ങളും സംഘടിപ്പിക്കും. യുവാക്കളുടെ കര്‍മ്മശേഷി അധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് തടഞ്ഞ് നന്മയുടെ മാര്‍ഗത്തില്‍ തിരിച്ചുവിടുന്നതിനുള്ള ബോധവല്‍ക്കരണവും റമദാന്‍ കാല വൈജ്ഞാനിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഏകോപനവുമാണ് സംഗമങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്.
സംസ്ഥാന സെക്രട്ടറി സിനാജുദ്ധീന്‍ മുഖ്യപ്രഭാഷണം നടത്തും. വിസ്ഡം സ്റ്റുഡന്റസ് സംസ്ഥാന വൈസ് പ്രസിഡന്റ് സഫ്വാന്‍ ബറാമി അല്‍ഹികമി ഉദ്‌ബോധനം നിര്‍വഹിക്കും. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി വി.ടി ബഷീര്‍, വിസ്ഡം സ്റ്റുഡന്റസ് ജില്ലാ സെക്രട്ടറി എന്‍.പി. സുഹൈല്‍ എന്നിവര്‍ സംസാരിക്കും. വിസ്ഡം യൂത്ത് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ ഷഫീഖ് സ്വലാഹി, ത്വാഹ റഷാദ്, വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി എ.എം ജംഷീര്‍, ജില്ലാ ഭാരവാഹികളായ റഷീദ് പാലത്ത്, മുഫീദ് നന്മണ്ട, ജുബൈര്‍ കാരപ്പറമ്പ്, ജാബിര്‍ നന്മണ്ട എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. വൈകിട്ട് നടക്കുന്ന ഇഫ്താറോടെ സംഗമം സമാപിക്കും.