ലോക നാടക ദിനം 27ന്: തിയേറ്റര്‍ വിരുന്നൊരുക്കാന്‍ ‘നാടക് കോഴിക്കോട് ജില്ലാ കമ്മിറ്റി’

ലോക നാടക ദിനം 27ന്: തിയേറ്റര്‍ വിരുന്നൊരുക്കാന്‍ ‘നാടക് കോഴിക്കോട് ജില്ലാ കമ്മിറ്റി’

കോഴിക്കോട്: ലോകനാടക ദിനമായ മാര്‍ച്ച് 27ന് നാടകക്കാരുടെ സര്‍ഗാത്മക സമരസംഘടനയായ ‘നാടക് കോഴിക്കോട് ജില്ലാ കമ്മിറ്റി’ തിയേറ്റര്‍ വിരുന്നൊരുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 27ന് വൈകീട്ട് മൂന്ന് മണിക്ക് ടൗണ്‍ ഹാളില്‍ മേയര്‍ ബീന ഫിലിപ് ഉദ്ഘാടനം നിര്‍വഹിക്കും. സ്‌കൂള്‍ ഓഫ് ഡ്രാമ മുന്‍ അധ്യാപകനും പ്രശസ്ത നാടക പ്രവര്‍ത്തകനുമായ ഗോപിനാഥ് കോഴിക്കോട് ലോക നാടക ദിന സന്ദേശം നല്‍കും. നാടക് സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ഇ.ജെ ജോസഫ്, ബാബു പറശ്ശേരി, ശശി നാരായണന്‍, പ്രദീപ് കുമാര്‍ കാവുന്തറ, അജിത നമ്പ്യാര്‍ എന്നിവര്‍ പങ്കെടുക്കും. വൈകീട്ട് ആറിന് നാടക് ചേളന്നൂര്‍ മേഖല അവതരിപ്പിക്കുന്ന നാടകം ‘മറവ്’ അരങ്ങേറും തുടര്‍ന്ന് കൊയിലാണ്ടി മേഖല അവതരിപ്പിക്കുന്ന ‘ഒച്ച’, ബാലുശേരി മേഖല അവതരിപ്പിക്കുന്ന ‘മനയോല’ എന്നീ നാടകങ്ങളും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സമ്മാനാര്‍ഹമായ കുട്ടികളുടെ ഏകാഭിനയങ്ങള്‍, യെസ് ബാന്‍ഡ് കോഴിക്കോട് അവതരിപ്പിക്കുന്ന നാടകഗാനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന തിയേറ്റര്‍ ഫെസ്റ്റും അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ നാടക് ജില്ലാ സെക്രട്ടറി എന്‍.വി ബിജു, പ്രസിഡന്റ് ഗംഗാധരന്‍ ആയാടത്തില്‍, ട്രഷറര്‍ ഷിബു മുത്താട്ട് എന്നിവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *