റഷ്യന്‍ യുവതി പരുക്കേറ്റ് ചികിത്സ തേടിയ കേസില്‍ യുവാവ് അറസ്റ്റില്‍

റഷ്യന്‍ യുവതി പരുക്കേറ്റ് ചികിത്സ തേടിയ കേസില്‍ യുവാവ് അറസ്റ്റില്‍

കോഴിക്കോട്: കൂരാച്ചുണ്ടില്‍ ആണ്‍സുഹൃത്തിന്റെ ഉപദ്രവത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് ചാടി പരുക്കേറ്റ റഷ്യന്‍ യുവതിയെ ആക്രമിച്ച യുവാവ് അറസ്റ്റില്‍. കൂരാചുണ്ട് സ്വദേശിയായ ആഗിലിനെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ആഗിലിനൊപ്പം ഖത്തറില്‍ നിന്നാണ് യുവതി കൂരാചുണ്ടില്‍ എത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവില്‍ നിന്ന് മര്‍ദ്ദനമുണ്ടായതിനെ തുടര്‍ന്ന് പ്രാണരക്ഷാര്‍ത്ഥം വീടിന്റെ മുകള്‍ നിലയില്‍നിന്ന് ചാടുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയില്‍നിന്ന് പോലിസ് ദ്വിഭാഷിയുടെ സഹായത്തോടെ മൊഴിയെടുത്തിരുന്നു. സംഭവത്തില്‍ റഷ്യന്‍ കോണ്‍സുലേറ്റ് ഇടപ്പെട്ടിരുന്നു.

https://peoplesreview.co.in/kerala/39267

Share

Leave a Reply

Your email address will not be published. Required fields are marked *