രാഹുല്‍ വിഷയത്തില്‍ ഇടത് പിന്തുണ സോഷ്യല്‍ മീഡിയയില്‍ മാത്രം; ഇരട്ട നിലപാടാണ് സംസ്ഥാനസര്‍ക്കാരിന്: വി.ഡി സതീശന്‍

രാഹുല്‍ വിഷയത്തില്‍ ഇടത് പിന്തുണ സോഷ്യല്‍ മീഡിയയില്‍ മാത്രം; ഇരട്ട നിലപാടാണ് സംസ്ഥാനസര്‍ക്കാരിന്: വി.ഡി സതീശന്‍

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തില്‍ ഇരട്ട നിലപാടാണ് സംസ്ഥാന സര്‍ക്കാരിനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തങ്ങളുടെ പിന്തുണ രാഹുല്‍ ഗാന്ധിക്ക് എന്ന് പറയുന്നതിനൊപ്പം തന്നെ മറുവശത്ത് പ്രതിഷേധക്കാരെ ക്രൂരമായി വേട്ടയാടുന്ന രീതിയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും കേരളത്തിലെ ഇടത് പിന്തുണ സോഷ്യല്‍ മീഡിയയില്‍ മാത്രമാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

രാഹുലിനെ വേട്ടയാടുന്ന സംഘപരിവാര്‍ അജണ്ടക്കെതിരെ പോരാട്ടമാണ് ഐക്യജനാധിപത്യമുന്നണിയുടെ നേതൃത്തില്‍ നടക്കുന്നത്. ഇന്നലെ സംസ്ഥാനത്ത് രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധത്തിനിടെ പരുക്കേറ്റു. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അറിവോടെയാണ് ഈ ആക്രമണങ്ങളുണ്ടായത്. നരേന്ദ്രമോദിയെ സന്തോഷിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വ്യക്തമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *