രാഹുലിനെ അയോഗ്യനാക്കിയത് ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടി; 2024 മുന്‍പ് പ്രതിപക്ഷത്തെ ഇല്ലാതാക്കാന്‍ ശ്രമമെന്ന് യെച്ചൂരി

രാഹുലിനെ അയോഗ്യനാക്കിയത് ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടി; 2024 മുന്‍പ് പ്രതിപക്ഷത്തെ ഇല്ലാതാക്കാന്‍ ശ്രമമെന്ന് യെച്ചൂരി

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയത് ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടിയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിപക്ഷത്തെ 2024 ലെ തെരഞ്ഞെടുപ്പിന് മുന്‍പ് ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ വേട്ടയാടുകയാണെന്നും രാജ്യത്തെ നിയമവാഴ്ച ഉറപ്പാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും യെച്ചൂരി പറഞ്ഞു.

അതേസമയം, പാര്‍ലമെന്റംഗമായിരുന്നാലും അെല്ലങ്കിലും തന്റെ പോരാട്ടം അനസ്യുതമായി തുടരുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ന് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭക്ക് അകത്തായാലും പുറത്തായാലും തനിക്ക് ഒരുപോലെയാണ്. എന്റെ പോരാട്ടം തുടരും. ഈ രാജ്യത്തിന്റെ ജനാധിപത്യ ഘടന നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് തന്റെ പോരാട്ടമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *