നാഫി മുഹമ്മദ് കുടുംബശ്രീ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍

നാഫി മുഹമ്മദ് കുടുംബശ്രീ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍

തിരുവനന്തപുരം: കുടുംബശ്രീ പബ്ലിക് റിലേഷന്‍സ് ഓഫിസറായി നാഫി മുഹമ്മദ് ചുമതലയേറ്റു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറാണ്. പി.ആര്‍.ഡി കൊല്ലം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, മലയാളം പ്രസിദ്ധീകരണ വിഭാഗം എഡിറ്റര്‍, നോര്‍ക്ക റൂട്ട്‌സ് പി.ആര്‍.ഒ, ന്യൂഡല്‍ഹി കേരള ഹൗസ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, വിക്ടേഴ്‌സ് ചാനല്‍ ഹെഡ്-എഡ്യൂസാറ്റ്, തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാധ്യമം, മലയാളം ന്യൂസ് (സൗദി അറേബ്യ) എന്നീ പത്രങ്ങളില്‍ നേരത്തെ പത്രപ്രവര്‍ത്തകനായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *