തലശ്ശേരി: നവമാധ്യമത്തിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ഒളിവില്‍ പോയ യുവാവിനെ പിടികൂടാതെ പോലിസ്. ചക്കരക്കല്‍ സ്വദേശിയുടെ പരാതിയില്‍ മുഴപ്പിലങ്ങാട് സ്വദേശിയായ മിസിരിയാ മന്‍സിലില്‍ കെ.കെ റുഫ്‌സിറിന്റെ പേരില്‍ കേസെടുത്തെങ്കിലും പ്രതിയെ ഇതുവരേയും കണ്ടുപിടിക്കാനായിട്ടില്ല. എടക്കാട്ടേക്കും തലശ്ശേരിയിലേക്കും ക്ഷണിച്ചു വരുത്തി ബന്ധുവീട്ടില്‍ വച്ചും പാര്‍ക്കില്‍ വച്ചും യുവതിയെ പ്രതി പീഡിപ്പിച്ചുവെന്നാണ് കേസ്. തുടര്‍ന്ന് വിദേശത്തേക്ക് വിസക്ക് നല്‍കാനെന്ന വ്യാജേന യുവതിയില്‍ നിന്നും രണ്ടര പവന്റെ മാലയും 15000 രൂപയും ഇയാള്‍ തട്ടിയെടുത്തിട്ടുണ്ട്. സംഭവത്തില്‍ പ്രതിയുടെ ഉമ്മ സീനത്ത് , ഇളയുമ്മ മിസിരിയ, ഇവരുടെ ഭര്‍ത്താവ് നസീര്‍, റുഫ്‌സീറിന്റെ അമ്മാമന്‍ സക്കറിയ, സഹോദരി അര്‍ഫാന, സഹോദരന്‍ ജാബിര്‍ എന്നിവരേയും എടക്കാട് പോലിസ് പ്രതി ചേര്‍ത്തിട്ടുണ്ട്. മുഴപ്പിലങ്ങാട് മീത്തിനു സമീപത്തെ തറവാട് വീട്ടിലേക്ക് വിളിച്ചു വരുത്തി പ്രതി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം അടുത്ത മുറിയില്‍ നിന്നും മറ്റ് പ്രതികള്‍ തന്നെ മര്‍ദിച്ചുവെന്നും യുവതി പരാതിപ്പെട്ടിട്ടുണ്ട്.