അയ്യന്‍സ് ഉദയന്‍ നിര്യാതനായി

അയ്യന്‍സ് ഉദയന്‍ നിര്യാതനായി

കോഴിക്കോട്: പുതിയങ്ങാടി അയ്യന്‍സ് വേള്‍ഡ് ഉടമ പൊന്നം പറമ്പത്ത് ഉദയ ശങ്കര്‍ (അയ്യന്‍സ് ഉദയന്‍ (62) നിര്യാതനായി. ഇന്ന് രാവിലെ 9.40ഓടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഒരാഴ്ചയായി ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മേയ്ത്ര ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. അഞ്ച് പതിറ്റാണ്ട് കാലമായി അയ്യന്‍സിലൂടെ പടക്ക വിപണിയില്‍ സജീവ സാന്നിധ്യമായിരുന്നു. ഹാര്‍മണിയിലൂടെ ഉദയന്‍ സംഗീത ലോകത്തും നിറ സാന്നിദ്ധ്യമായിരുന്നു. ഭാര്യ: പ്രജിത ഉദയന്‍ , മക്കള്‍: അമിത് ശങ്കര്‍ ,ശങ്കര്‍ ഉദാസ്. മൃതദേഹം വെസ്റ്റ്ഹില്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *