മാഹി: മയ്യഴിവിമോചന സമരത്തിലെ ധീരരക്തസാക്ഷി പി.കെ.ഉസ്മാന്‍ മാസ്റ്ററുടെ അറുപത്തിയഞ്ചാം വാര്‍ഷിക ഓര്‍മ ദിനത്തില്‍ ചാലക്കര എം.എ എസ്.എം വായനാശാലയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ സംഗമം സംഘടിപ്പിച്ചു. ഗ്രന്ഥകാരനും വായനശാല പ്രസിഡന്റുമായ പി.ഗംഗാധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷു അനുസ്മരണഭാഷണം നടത്തി. വിവിധ മേഖലയില്‍ കഴിവു തെളിയിച്ച വിദ്യാര്‍ഥി പ്രതിഭകളായ സോയ ശശിധരന്‍, ആഗ്‌ന എസ്.ചിത്രന്‍ എന്നിവരെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും പ്രവാസി വ്യവസായിയുമായ കാസിനോ പി.മുസ്തഫ ഹാജി അനുമോദിച്ചു. എം.ശ്രീജയന്‍ സ്വാഗതവും, നസീര്‍ കേളോത്ത് നന്ദിയും പറഞ്ഞു.