തിരുവനന്തപുരം: ജില്ലയിലെ രാത്രികാല മൃഗചികിത്സാ സേവന പദ്ധതി പ്രകാരം അത്യാവശ്യ സര്‍വിസ് നടത്തുന്നതിലേക്കായി മാര്‍ച്ച് 27 തിങ്കളാഴ്ച രാവിലെ 11.30 ന് വെറ്ററിനറി സര്‍ജന്മാരുടെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. തമ്പാനൂര്‍ എസ്.എസ് കോവില്‍ റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫിസില്‍ വെച്ചാണ് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പകളുമായാണ് ഹാജരാകേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കായി 0471-2330736 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.