തലശ്ശേരി: ഏപ്രില്‍ ഒന്നുമുതല്‍ 14 വരെ പിണറായിയില്‍ നടക്കുന്ന പിണറായി പെരുമ സര്‍ഗോത്സവത്തിന്റെ ഭാഗമായി ഏപ്രില്‍ നാല് മുതല്‍ 14 വരെ പിണറായി കണ്‍വെന്‍ഷന്‍ സെന്ററിന് അടുത്തുള്ള എജ്യൂക്കേഷന്‍ ഹബ്ബ് ഗ്രൗണ്ടില്‍ ഫ്‌ളവര്‍ ഷോയും കാര്‍ഷികവ്യാവസായിക ശാസ്ത്രപ്രദര്‍ശനവും അരങ്ങേറും. പ്രദര്‍ശന നഗരിയുടെ നിര്‍മാണ പ്രവൃത്തികളുടെ ഉദ്ഘാടനം റെയ്ഡ്‌കോ ചെയര്‍മാന്‍ എം. സുരേന്ദ്രന്‍ നിര്‍വഹിച്ചു. എ.വി.വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. തലശ്ശേരി സഹകരണ ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ രാജീവ് നമ്പ്യാര്‍ വിശിഷ്ട അതിഥിയായി പങ്കെടുത്തു. പിണറായി കൃഷി ഓഫീസര്‍ അജേഷ് , വാര്‍ഡ് മെമ്പര്‍ സി. ചന്ദ്രന്‍ , കമ്മിറ്റി കണ്‍വീനര്‍ അഡ്വ. വി.പ്രദീപന്‍, പെരുമ ഭാരവാഹികളായ കക്കോത്ത് രാജന്‍, ഒ.വി. ജനാര്‍ദ്ദനന്‍, യതീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. 10,000 സ്‌ക്വയര്‍ ഫീറ്റില്‍ പൂക്കളുടെ വര്‍ണ്ണ വിസ്മയം ഒരുക്കുന്നതോടൊപ്പം കൊച്ചി മെട്രോ, ഇന്ത്യന്‍ ആര്‍മി, ഐ.എസ്.ആര്‍.ഒ, നേവല്‍ അക്കാദമി, കണ്ണൂര്‍ എയര്‍പോര്‍ട്ട്, കെ.എസ്.ഇ.ബി, ശാസ്ത്രസാങ്കേതിക വകുപ്പ്, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തുടങ്ങി പതിനഞ്ചോളം സര്‍ക്കാര്‍ സ്റ്റാളുകളും നിരവധി വിപണന സ്റ്റാളുകളും നാട്ടു പച്ചക്കറി ചന്തയും പഴയ കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും അപൂര്‍വമായ ആയുര്‍വേദ സസ്യങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട് കൂടാതെ അമ്യൂസ്‌മെന്റ് പാര്‍ക്ക് ത്രീഡി സിനിമ ഷോ, പെറ്റ് ഷോ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.